തിരുവനന്തപുരം: ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ അഭിമുഖത്തിനുള്ള സമിതിയില്‍ നിന്ന് കണ്ഠരര് രാജീവരെ ഒഴിവാക്കി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ശബരിമല സ്വര്‍ണക്കൊള്ളയില്‍ കണ്ഠരര് രാജീവര് പ്രതിയായതിന് പിന്നാലെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് എടുത്ത തീരുമാനമാണ് ഇപ്പോള്‍ നടപ്പാക്കിയത്. തന്ത്രി സ്ഥാനത്ത് നിന്ന് ഒഴിഞ്ഞതും കാരണമാണ്.
അതേസമയം, മേല്‍ശാന്തിമാരുടെ യോഗ്യത പട്ടികയില്‍ ഇത്തവണ വന്‍ കുറവ് രേഖപ്പെടുത്തി. മേല്‍ശാന്തിമാരുടെ യോഗ്യത പട്ടികയില്‍ എട്ടുപേര്‍ മാത്രമാണുള്ളത്. ശബരിമലയിലേക്ക് അഞ്ചും മാളികപ്പുറത്തേക്ക് മൂന്നും പേരാണ് പട്ടികയിലുള്ളത്.
ഇതാദ്യമായാണ് മുഖാമുഖം പരീക്ഷയില്‍ ഇത്രയും കുറവ് എണ്ണം വരുന്നത്. മാളികപ്പുറത്തെ പട്ടികയിലുള്ള മൂന്നുപേരും ശബരിമല മേല്‍ശാന്തിപ്പട്ടികയില്‍ ഇടംപിടിച്ചവരാണ്. മുഖാമുഖത്തിലെ മാര്‍ക്ക് പരിഗണിച്ച് വീണ്ടും എണ്ണം കുറഞ്ഞേക്കും.